
ഗാസ, യുക്രെയ്ന്‍, സുഡാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ മാസങ്ങളായി സംഘര്‍ഷം നേരിടുന്നതിനിടെയാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം വര്‍ധിച്ചു, അവരുടെ പഠനം മുടങ്ങി, പോഷകാഹാരക്കുറവ് രൂക്ഷമായി, സായുധ സംഘര്‍ഷം കുട്ടികളുടെ മാനസിക നില തകര്‍ത്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
1990 മുതലുള്ള കണക്കുപ്രകാരം സംഘര്‍ഷ മേഖലയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം ഇരട്ടിച്ചു. പത്ത് ശതമാനത്തില്‍നിന്ന് 19 ശതമാനമായാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 47.2 ദശലക്ഷം കുട്ടികള്‍ സംഘര്‍ഷത്തില്‍ കുടിയിറക്കപ്പെട്ടു. ഈ വര്‍ഷം മ്യാന്‍മറിലും ലബനാനിലും പുതിയ സംഘര്‍ഷങ്ങളുണ്ടാവുകയും ഹെയ്തിയിലും ഗസ്സയിലും സുഡാനിലും ഏറ്റുമുട്ടല്‍ രൂക്ഷമാവുകയും ചെയ്തതോടെ പലായനം ചെയ്യപ്പെട്ട കുട്ടികളുടെ എണ്ണം വര്‍ധിച്ചു.
22,557 കുട്ടികള്‍ക്കെതിരെ 32,990 ഗുരുതര നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംഘര്‍ഷ മേഖലകളിലെ കുട്ടികളെ സംബന്ധിച്ച് ഏറ്റവും മോശം വര്‍ഷമാണിതെന്ന് യുനിസെഫ് എക്സി. ഡയറക്ടര്‍ കാതറിന്‍ റസല്‍ പറഞ്ഞു. യുദ്ധങ്ങളും സംഘര്‍ഷങ്ങളും കാരണം പുതിയ തലമുറ കടുത്ത ദുരന്തം നേരിടേണ്ടിവരുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

Comments: